ശ്രുതി മേനോന്റെ സ്പാ, കൊച്ചിയിലെ സ്പായുടെ കഥയുമായി എബ്രിഡ് ഷൈൻ
കൊച്ചിയിലെ സ് പായുടെ കഥ പറയുന്ന ചിത്രത്തിൽ നായികയായി ശ്രുതി മേനോൻ. ഇടവേളയ്ക്കുശേഷം ശ്രുതി മേനോൻ നായികയാവുന്ന ചിത്രത്തിന്റെ പേര് സ്പാ.
എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്നാണ് ടാഗ് ലൈൻ. പേരിലെ പുതുമയും ആകർഷണീയതയും നിഗൂഢതയും ഒത്തിരി ആകാംക്ഷയും ഉണർത്തി അവതരിപ്പിക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് ഉള്ളത്. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവി, ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്ക് മാൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, രാജശ്രീ ദേശ്പാണ്ഡെ, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. ബി. കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം പകരുന്നു.എഡിറ്റർ- മനോജ്, ചിത്രീകരണം പൂർത്തിയായ "സ്പാ " ഉടൻ പ്രദർശനത്തിനെത്തും. പി. ആർ. ഒ എ. എസ്. ദിനേശ്.