കോളേജ് വിദ്യാർത്ഥികൾക്ക് മത്സരം
Thursday 27 November 2025 12:42 AM IST
തിരുവനന്തപുരം:ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലയിലെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ രചന (മലയാളം/ ഇംഗ്ലീഷ്), കാർഷിക ക്വിസ് മത്സരം സംഘടിപ്പിക്കും.ഉപന്യാസ രചന,കാർഷിക ക്വിസ് മത്സരം ഹൈസ്‌കൂൾ/ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രം.29 ന് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സംസ്ഥാന സോയിൽ മ്യൂസിയത്തിലാണ് മത്സരം. 28 വൈകിട്ട് 5നകം രജിസ്റ്റർ ചെയ്യണം.ഗൂഗിൾ ഫോം. (https://forms.gle/XFU3NmfT5KK4KG1T9) / ഇ-മെയിൽ (worldsoildaykerala2025@gmail.com) / ഫോൺ (0471 2541776/9544727095/7025802695) മുഖേനയോ പേരുകൾ രജിസ്റ്റർ ചെയ്യണം.