പുസ്തക പ്രകാശനം

Thursday 27 November 2025 1:43 AM IST

കാട്ടാക്കട : ജീവനം ചർച്ചാവേദി പ്രസിഡന്റ് ബി.രാമചന്ദ്രൻ നായർ രചിച്ച ഓസ്‌ട്രേലിയ അടുത്തു കണ്ടപ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഡോ.ജെ.ഹരീന്ദ്രൻ നായർക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.പ്രൊഫ.ഉത്തരംകോട് ശശി പുസ്തകം പരിചയപ്പെടുത്തി.സദാശിവൻനായർ,മുൻ ജില്ലാ ജഡ്ജി എ.കെ.ഗോപകുമാർ,കാട്ടാക്കട ആയുർവേദ കോളേജ് ഡോ.സുന്ദരൻ,ഡോ.സജിതാ ഭദ്രൻ,കാട്ടാക്കട രവി,വാമനപുരം മോഹനൻ എന്നിവർ പ്രസംഗിച്ചു.