പെണ്ണെഴുത്തിടം സാഹിത്യ സംഗമം

Thursday 27 November 2025 1:44 AM IST

തിരുവനന്തപുരം: പെണ്ണെഴുത്തിടം സാഹിത്യസംഗമം സംഘടിപ്പിച്ചു.പെൺ സാഹിത്യകാരികൾ എഴുതിയ 39 പെൺചരിതങ്ങൾ പുസ്തകവും,പെണ്ണെഴുത്തിടം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരിയുമായ ജയറാണി.ടിയുടെ 'അവൾ' എന്ന നോവൽ എന്നിവ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആദിത്യവർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.പി.വിജയകുമാരി ദിൽബഹദൂർ സ്മരണാർത്ഥമുള്ള അവാർഡുകൾ സാഹിത്യരംഗത്തെ പ്രതിഭകൾക്ക് നൽകി.സുശീലാകുമാരി അദ്ധ്യക്ഷത വഹിച്ചു.കാര്യവട്ടം ശ്രീകണ്ഠൻനായർ,​ജയൻ പോത്തൻകോട്,​ഡോ.എസ്.ഡി.അനിൽകുമാർ,​ഡോ.റെജി.ഡി.നായർ,​ഡോ.ചാന്ദ്നി ദേവി,​കാഥിക സ്നേഹലത എന്നിവർ പങ്കെടുത്തു.ജയറാണി.ടി സ്വാഗതവും അജി ബഷീർ നന്ദിയും പറഞ്ഞു.