പ്രതിഷേധ മാർച്ച്
Thursday 27 November 2025 4:10 AM IST
തിരുവനന്തപുരം: സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സർക്കാർ ദ്രോഹിക്കുകയാണെന്നാരോപിച്ച് മന്ത്രി വി.എൻ.വാസവന്റെ ഔദ്യോഗിക വസതിയിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.എം.എൽ.എ ഉബൈദുള്ള,ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി സാജു,കരകുളം കൃഷ്ണപിള്ള,അഡ്വ. അഭിലാഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ,സി.ഇ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറ കോയക്കുട്ടി,കെ.സി.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി ആമ്പക്കാട്ട് സുരേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.