അനുസ്മരണവും സ്മൃതി പുരസ്‌കാരവും
Thursday 27 November 2025 12:00 AM IST
തൃശൂർ: പൂമലയിലെ പുനർജനി ഡി അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ. മംഗലത്തിന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും നടത്തി. സെൻട്രൽ സോൺ ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ എം.പി.ജെയിംസ് ഉദ്ഘാടനം ചെയ്തു. സൂരജ് ജോൺസ് മംഗലം അദ്ധ്യക്ഷനായി. പുരസ്‌കാരങ്ങൾ സൈക്യാട്രിസ്റ്റ് ഡോ. ഷിജോയ് പി. കുഞ്ഞുമോൻ, ഫാദർ ഫ്രാങ്ക്‌ലിൻ വർഗീസ്,ഡോ. ആർ. സരുൺ കുമാർ എന്നിവർക്ക് സമ്മാനിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.സുഭാഷ്,
ജോൺസൺ പൊന്മാനിശ്ശേരി , എ.ആർ. രാജേഷ്, സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, രാജി ജോൺസ്, അന്നാസ് കെ. മംഗലം, അഗസ്റ്റിൻ ആനനിലയിൽ, വർഗീസ് തരകൻ, മാർ ഇല്ല്യോസ് യോഹന്നാൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.