വിദ്യാനികേതൻ ജില്ലാ കലോത്സവം
Thursday 27 November 2025 12:00 AM IST
ചാലക്കുടി: ഭാരതീയ വിദ്യാനികേതൻ ജില്ലാ സ്‌കൂൾ കലോത്സവം 28,29 തീയതികളിൽ വ്യാസ വിദ്യാ നികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കും. 32 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറിൽ അധികം കുട്ടികൾ പങ്കെടുക്കും. പത്ത് വേദികളിലായി 126 ഇനങ്ങളിലാണ് മത്സരം. ഒന്നാം സ്ഥാനക്കാർക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് സംഘാടക സമിതി ഭക്ഷണം ഒരുക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി മേള സാരസ്വതം2025 ഉദ്ഘാടനം ചെയ്യും.സംവിധായകൻ സുന്ദർദാസ് അദ്ധ്യക്ഷനാകും. ബി.വി.എൻ ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ സന്ദേശം നൽകും. ജനറൽ കൺവീനർ പി.ജി.ദിലീപ്,സംയോജക് പി.പി.ബിന്ദു,ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭ സ്വാമി,ടി.എൻ.രാമൻ,സി.രാഗേഷ് എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.