ലേബർ കോഡുകൾ വംശഹത്യക്ക് തുല്യം

Thursday 27 November 2025 12:00 AM IST

തൃശൂർ: നാല് ലേബർ കോഡുകൾ നടപ്പാക്കിയതിലൂടെ വംശഹത്യക്ക് തുല്യമായ കടന്നാക്രമണമാണ് തൊഴിലാളികളോട് കേന്ദ്രസർക്കാർ ചെയ്തതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന മാറ്റാതെ ഉള്ളടക്കത്തെ നിരാകരിക്കുന്ന സൂത്രവിദ്യയാണ് ലേബർ കോഡുകൾ നടപ്പാക്കുന്നതിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് പറഞ്ഞു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അക്ഷിത രാജ് അദ്ധ്യക്ഷയായി. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. സനിൽ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, ജോയിന്റ് സെക്രട്ടറി ബി. സതീഷ് എന്നിവർ സംസാരിച്ചു.