ഇന്ന് സപ്തമി വിളക്കാഘോഷം
Thursday 27 November 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് സപ്തമി വിളക്കാഘോഷിക്കും. നെന്മിനി മന വകയാണ് സപ്തമി വിളക്കാഘോഷം. പൂർണമായും വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്നു എന്ന പ്രത്യേകതയും നെന്മിനി മനക്കാരുടെ വിളക്കാഘോഷത്തിനുണ്ട്. സ്വന്തം പറമ്പിലെ നാളികേരം ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. സാധാരണ നല്ലെണ്ണയും നെയ്യുമാണ് ഏകാദശി വിളക്കുകൾക്ക് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിച്ചാൽ കൂടുതൽ ശോഭ ലഭിക്കും. നെന്മിനി എൻ.സി. രാമൻ ഭട്ടതിരിപ്പാടിന്റെ പേരിലാണ് വിളക്കാഘോഷം. നാളെ ക്ഷേത്രത്തിൽ അഷ്ടമി വിളക്ക് ഗുരുവായൂർ പുളിക്കീഴേ വാരിയത്ത് കുടുംബം വകയാണ്. അഷ്ടമി വിളക്കിനു രാത്രി മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും.