തിരഞ്ഞെടുപ്പ് കൺവെൻഷൻ
Thursday 27 November 2025 12:00 AM IST
ചേർപ്പ്: ശബരിമല സ്വർണപ്പാളി കവർച്ചയിൽ പ്രതിഷേധിച്ച് ബി.ജെ.പിക്ക് ഒരു സമരം പോലും നടത്താനായില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. ചേർപ്പ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആരോഗ്യ മേഖല ഉൾപ്പെടെ സർക്കാരിന് ഒന്നും ചെയ്യാനായില്ല. ഇത് ജനം ചിന്തിക്കണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് വിജയം നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. കൊച്ചു മുഹമ്മദ്, സി.എൻ ഗോവിന്ദൻകുട്ടി, എം.കെ അബ്ദുൾ സലാം, ബിജു കുണ്ടുകുളം, ജോസഫ് പെരുമ്പിള്ളി , സി.ഒ.ജേക്കബ്, കെ.കെ.അശോകൻ എന്നിവർ പ്രസംഗിച്ചു.