കാക്ക ഊരി; ഇനി തിരഞ്ഞെടുപ്പിന്‌

Thursday 27 November 2025 12:00 AM IST
ഉദ്യോഗസ്ഥർ

കൊടുങ്ങല്ലൂർ: പൊലീസ് സേവനത്തിന്റെ പരിചയസമ്പത്തുമായി രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഗോദയിൽ. നഗരസഭ 19-ാം വാർഡ് എൽതുരുത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാധാകൃഷ്ണൻ റിട്ട. എസ്.ഐ ആണ്. ഡി.വൈ.എഫ്.ഐ മേത്തല പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് പൊലീസ് സേനയിൽ ജോലി ലഭിച്ചത്. 31 വർഷത്തെ പൊലീസ് സേവനത്തിനു ശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. നഗരസഭ 38-ാം പറമ്പിക്കുളങ്ങര വാർഡിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വിചിത്രൻ തേവാലിൽ റിട്ട. എസ്.ഐ ആണ്. 30 വർഷത്തെ പൊലീസ് സേവനത്തിനു ശേഷം വടക്കേകര പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് വിരമിച്ചത്. ഇരുവരും സ്വന്തം വാർഡിലാണ് മത്സരിക്കുന്നത്. എല്ലാവരും പൂർണ പിന്തുണ നൽകുമെന്നുള്ള വിശ്വാസത്തിലാണ് ഇവർ.