പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ ക്യാമ്പ്

Thursday 27 November 2025 12:00 AM IST
മണ്ണുത്തി ഡോൺ ബോസകോ കോളേജിൽ നടന്ന പ്രേത്യക തീവ്ര വോട്ടൽ പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടർമാർക്കായി എർപ്പെടുത്തിയ ക്യാമ്പ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സബ് കളക്ടർ അഖിൽ.വി.മേനോനും സന്ദർശിക്കുന്നു

തൃശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരിക്കണത്തിനും ഡിജിറ്റൈസേഷനുമായി പ്രത്യേകം തയ്യാറാക്കിയ ക്യാമ്പ് കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ഒല്ലൂക്കര വില്ലേജ് പരിധിയിലെ 113, 134, 136, 137 ബൂത്തുകളിലെ വോട്ടർമാർക്കായാണ് ക്യാമ്പ് ഒരുക്കിയത്. മണ്ണുത്തി ഡോൺ ബോസ്‌കോ കോളേജിൽ നടന്ന ക്യാമ്പിൽ കോളേജിലെ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് വിദ്യാർത്ഥികൾ വാളണ്ടിയേഴ്‌സായി പങ്കെടുത്തു. സന്ദർശനത്തിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറായ സബ് കളക്ടർ അഖിൽ വി. മേനോനും പങ്കെടുത്തു. . ഫോം പൂരിപ്പിച്ച് തിരികെ നൽകുന്ന എല്ലാ വോട്ടർമാരേയും ഉൾപ്പെടുത്തി ഡിസംബർ 9 ന് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.ഇതുവരെ 50 ശതമാനത്തിലധികം ഫോമുകൾ സ്വീകരിച്ചു. 35 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.