അനുസ്മരണവും ചികിത്സാസഹായവും
Thursday 27 November 2025 3:41 AM IST
പൂവാർ :ഊറ്ററ ശിവഗംഗ സാംസ്കാരിക സമിതി ഊറ്ററ ശ്രീകുമാർ അനുസ്മരണവും ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു.സമിതി പ്രസിഡന്റ് എസ്.ഷിജു അദ്ധ്യക്ഷത വഹിച്ചു.വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.സമിതി സെക്രട്ടറി കെ.ഷിബു കുമാർ,ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രം പ്രസിഡന്റ് എസ്.ഷാജി കുമാർ,ഗ്രാമപഞ്ചായത്ത് അംഗം ചിന്നു.എസ്, ഊറ്ററ റസിഡന്റ്സ് സെക്രട്ടറി ജി.ശശിധരൻ,സമിതി ജോയിന്റ് സെക്രട്ടറി എൻ.ബാബു, ഊറ്ററ എസ്.എൻ കലാ സാംസ്കാരിക സമിതി രജനീഷ് .എസ്,ഷാജിമോൻ ചൊവ്വര തുടങ്ങിയവർ പങ്കെടുത്തു.