പരിചമുട്ട് കളിയിൽ ആശാനും ശിഷ്യനും ഒന്നാംസ്ഥാനം !

Thursday 27 November 2025 12:49 AM IST

ആലപ്പുഴ : പരിചമുട്ട് കളിയിൽ ഹൈസ്കൂൾ വി​ഭാഗത്തി​ൽ ശി​ഷ്യൻ പരി​ശീലി​പ്പി​​ച്ച ടീം ഒന്നാമതെത്തി​യപ്പോൾ ഹയർ സെക്കൻഡറി​ വി​ഭാഗത്തി​ൽ ഒന്നാം സ്ഥാനം സ്വന്തമാക്കി​ ആശാന്റെ ടീം.നാല് പതിറ്റാണ്ടായി പരിചമുട്ട് രംഗത്ത് പരിശീലകനായി പ്രവർത്തിക്കുന്ന മണ്ണാർക്കാട് കുഞ്ഞപ്പന്റെ ശിക്ഷണത്തിലെത്തി​യ ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസാണ് ഹയർസെക്കൻഡറി​ വി​ഭാഗത്തി​ലെ വി​ജയി​കളായത്. തുടർച്ചയായ നാലാം തവണയാണ് സ്കൂൾ ഈ ഇനത്തി​ൽ സംസ്ഥാന കലോത്സവത്തി​ലേക്ക് യോഗ്യത നേടുന്നത്. മണ്ണാർക്കാട് കുഞ്ഞപ്പന്റെ ശിഷ്യനായ കൊല്ലം സ്വദേശി ജിബിൻ ജേക്കബ്ബാണ് ഹൈസ്കൂൾ വി​ഭാഗത്തി​ൽ ഒന്നാമതെത്തി​​യ മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസി​ന്റെ മുഖ്യ പരിശീലകൻ. ഹൈസ്കൂൾ വി​ഭാഗം മത്സരഫലം പ്രഖ്യപിച്ചതിനെ തുടർന്ന് വേദിയിൽ വാക്കേറ്റവുമുണ്ടായി. ചേർത്തല ഹോളി ഫാമിലി എച്ച്.എസാണ് പ്രതിഷേധിച്ചത്. വിധികർത്താക്കളിൽ ഒരളെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസും സംഘാടകരുമെത്തി പ്രശ്‌നം പരിഹരിച്ചതിന് ശേഷമാണ് ഹയർ സെക്കൻഡറി വി​ഭാഗത്തി​ന്റെ മത്സരം പുനരാരംഭിച്ചത്.