മന്ത്രിസഭ ചേരുന്നില്ല, മന്ത്രിമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
Thursday 27 November 2025 1:57 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ രണ്ട് ആഴ്ചയായി മന്ത്രിസഭായോഗം ചേരുന്നില്ല. മന്ത്രിമാർ വിവിധ ജില്ലകളിൽ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിലാണ്. ഇനി എന്ന് ചേരുമെന്നും മന്ത്രിമാരെ അറിയിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനങ്ങൾ സർക്കാരിനു നടത്താനാവില്ല. നിർണായക തീരുമാനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണ്. സർക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയിൽ എത്തിച്ചാൽ മതിയെന്നാണ് സെക്രട്ടറിമാർക്കുള്ള നിർദ്ദേശം.