കുട്ടികളെ സമ്മർദ്ദത്തിലാക്കരുത് : മന്ത്രി ബിന്ദു
Thursday 27 November 2025 1:05 AM IST
തിരുവനന്തപുരം: വോട്ടർ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും വിദ്യാർത്ഥികളെ നിയോഗിക്കുന്നത് പഠന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ ആവരുതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വോട്ടർ പട്ടിക പുതുക്കൽ പോലെ ഗൗരവമായ പ്രവൃത്തികളിൽ പഠനസമയം മാറ്റി വച്ച് വിദ്യാർത്ഥികളെ വിനിയോഗിക്കുന്നതിൽ അദ്ധ്യാപകർക്ക് ആശങ്കകളുണ്ട്. പ്രവൃത്തിയുടെ ഗൗരവം വിദ്യാർത്ഥികളിൽ സമ്മർദ്ദം ജനിപ്പിച്ച് പഠനത്തെ ബാധിക്കുമെന്ന ഉത്ക്കണ്ഠ രക്ഷാകർതൃ സമൂഹത്തിനുമുണ്ടെന്നും മന്ത്രി പറഞ്ഞു.