അഖില കേരള ഇന്റർ സ്‌കൂൾ ക്വിസ് മത്സരം നവംബർ 28 ന്
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഖില കേരള ഇന്റർ സ്‌കൂൾ ക്വിസ് മത്സരം 'ടെക് ക്വസ്റ്റ് 2025 സീസൺ 2' നാളെ 10ന് നടക്കും. സ്‌കൂൾ മാനേജർ ഫാ. ജോർജ് വേളുപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ കേരള സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പങ്കെടുക്കാം. ഹൈസ്‌കൂൾ,യു.പി വിഭാഗങ്ങളിൽ നിന്നായി ഒരു സ്‌കൂളിൽ നിന്ന് രണ്ട് വീതം ടീമുകൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. പ്രാഥമിക റൗണ്ട് എഴുത്ത് പരീക്ഷയിൽ വിജയിക്കുന്ന നാല് ടീമുകൾക്ക് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. ഇരുവിഭാഗങ്ങളിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ടീമുകളുടെ തൊട്ടടുത്തുവരുന്ന ആറ് ടീമുകൾക്ക് പ്രത്യേക ക്യാഷ് പ്രൈസ് നൽകും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും ലഭിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ ഏജൻസി ഗ്രൂപ്പായ ജേർണി.കോം ആണ് മത്സരം സ്‌പോൺസർ ചെയ്യുന്നത്. ഫോൺ: 85478 52078, 9496500280, 90485 21125