വായു മലിനീകരണം പ്രഭാതനടത്തം പോലും സാദ്ധ്യമാകുന്നില്ല: ചീഫ് ജസ്റ്രിസ്
Thursday 27 November 2025 2:10 AM IST
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം കാരണം പ്രഭാതനടത്തം പോലും സാദ്ധ്യമാകുന്നില്ലെന്ന് ചീഫ് ജസ്റ്രിസ് സൂര്യകാന്ത്. കഴിഞ്ഞദിവസം 55 മിനിട്ട് നടന്നപ്പോൾ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കേരളമടക്കം സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് നിരീക്ഷണം. തന്റെ ആരോഗ്യനില തൃപ്‌തികരമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചപ്പോൾ, ഡൽഹിയിലെ സാഹചര്യം കൊണ്ടാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഓൺലൈനിലേക്ക്
മാറിയേക്കും
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓൺലൈൻ വാദംകേൾക്കലിലേക്ക് മാറുന്നത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി ബാർ അസോസിയേഷൻ ഭാരവാഹികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.