റഷ്യ-യുക്രെയിൻ സമാധാന കരാർ ട്രംപിന്റെ പ്രതിനിധി അടുത്തായാഴ്ച മോസ്കോയിൽ

Thursday 27 November 2025 2:12 AM IST

വാഷിംഗ്ടൺ: ​റഷ്യ​-​ ​യു​ക്രെ​യി​ൻ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ത​ങ്ങ​ൾ​ ​ആ​വി​ഷ്ക​രി​ച്ച പുതിയ​ ​സ​മാ​ധാ​ന​ ​ക​രാ​റി​നെ​ ​യു​ക്രെ​യി​ൻ​ ​പി​ന്തു​ണ​ച്ച​തി​ന് ​പി​ന്നാ​ലെ അ​ടു​ത്ത​ ​നീ​ക്ക​വു​മാ​യി​ ​യു.​എ​സ്.​ ​റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ലാ​ഡി​മി​ർ​ ​പു​ട്ടി​നു​മാ​യി​ ​ച​ർ​ച്ച​നടത്താൻ യു.എസ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ ​സ്റ്റീ​വ് ​വി​റ്റ്കോ​ഫ് ​അ​ടു​ത്തയാഴ്ച​ ​മോ​സ്കോ​യി​ലെത്തും.​ ട്രം​പി​ന്റെ​ ​മ​രു​മ​ക​ൻ​ ​ജാ​രെ​ഡ് ​കു​ഷ്‌​ന​റും​ പ​ങ്കെ​ടുക്കും.​ കീ​വി​ൽ​ ​വ​ച്ച് ​യു.​എ​സ് ​സൈ​നി​ക​ ​സെ​ക്ര​ട്ട​റി​ ​ഡാ​ൻ​ ​ഡ്രി​സ്‌​കോ​ളു​മാ​യി​ ​യു​ക്രെ​യി​ൻ​ ​സൈ​നി​ക​ ​മേ​ധാ​വിയും​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​

പുതിയ കരട് പകർപ്പിനെ തങ്ങൾ ശുഭസൂചനയായി കാണുന്നുണ്ടെങ്കിലും കൂടുതൽ കാര്യങ്ങളിൽ ചർച്ച വേണമെന്ന് റഷ്യ പ്രതികരിച്ചു. അ​തേ​സ​മ​യം,​​​ ​റ​ഷ്യ​ ​പി​ടി​ച്ചെ​ടു​ത്ത​ ​ഡൊ​ണെ​സ്ക്,​ ​ലു​ഹാ​ൻ​സ്ക് ​പ്ര​ദേ​ശ​ങ്ങ​ൾ​ ​വി​ട്ടു​ന​ൽ​കു​ന്ന​ത് ​അ​ട​ക്ക​മു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റ​ല്ലെ​ന്ന് ​യു​ക്രെ​യി​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​വി​ഷ​യ​ത്തി​ൽ​ ​സെ​ലെ​ൻ​സ്കി​ ​ട്രം​പു​മാ​യി​ ​നേ​രി​ട്ട് ​ച​ർ​ച്ച​യ്ക്കും​ ​ശ്ര​മി​ക്കു​ന്നു​ണ്ട്. ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ച നടക്കും. ചർച്ചകളിൽ പങ്കാളികളാകാൻ യൂറോപ്യൻ നേതാക്കളെയും സെലെൻസ്കി ക്ഷണിച്ചിട്ടുണ്ട്.

എന്നാൽ, പുതിയ ക​രാ​രി​ന് ​അ​ന്തി​മ​ ​വി​ധി​യാ​യ​ ​ശേ​ഷ​മേ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​നേ​താ​ക്ക​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ​ട്രം​പ് ​വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച​ ​അ​ബു​ദാ​ബി​യി​ൽ​ ​റ​ഷ്യ​ൻ​-​യു​ക്രെ​യി​ൻ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ഡാ​ൻ​ ​ഡ്രി​സ്‌​കോ​ൾ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​സ​മാ​ധാ​ന​ ​ക​രാ​റി​ന് ​യു​ക്രെ​യി​ൻ​ ​സ​മ്മ​തി​ച്ച​ത്.​ യു​ക്രെ​യി​ൻ​ ​സൈ​നി​ക​രു​ടെ​യെ​ണ്ണം​ 6​ ​ല​ക്ഷ​മാ​യി​ ​കു​റ​യ്ക്ക​ണ​മെ​ന്ന​ ​ക​രാ​റി​ലെ​ ​വ്യ​വ​സ്ഥ​ ​ജ​നീ​വ​യി​ലെ​ ​ച​ർ​ച്ച​യെ​ ​തു​ട​ർ​ന്ന് 8​ ​ല​ക്ഷ​മാ​യി​ ​ഉ​യ​ർ​ത്തി​ ​ഭേ​ദ​ഗ​തി​ ​ചെ​യ്‌​തെ​ന്ന് ​സൂ​ച​ന​യു​ണ്ട്. സമാധാന ചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോൾ 2022ൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഒരു കുറവുമില്ലാതെ തുടരുകയാണ്.

ഇരുവശത്തിന്റെയും അഭിപ്രായം മാനിച്ചു

ഇരുരാജ്യങ്ങളുടേയും അഭിപ്രായം മാനിച്ചാണ് ആദ്യ സമാധാന കരാർ മാറ്റി പുതിയത് ആവിക്ഷകരിച്ചതെന്ന് ഡൊണാൾ ട്രംപ് പറഞ്ഞു. പുതിയ കരട് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, യു.എസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ് മുന്നറിയിപ്പ് നൽകിയത്.

കരാറിലെ പ്രധാന വ്യവസ്ഥകൾ

 യുക്രെയിൻ നാറ്റോയിൽ ചേരാൻ പാടില്ല.

 യുക്രെയിൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം.

 യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നീ പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുക്കും. ഹേഴ്സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായും റഷ്യ കയ്യിൽവയ്ക്കും.

സാപൊറീഷ്യ ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു കൊടുക്കണം.

യു​ക്രെ​യി​ന് ​പി​ന്തുണ അ​റി​യി​ച്ച് ​ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി​:​ ​യു​ക്രെ​യി​ൻ​ ​സം​ഘ​ർ​ഷം​ ​അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​ ​എ​ല്ലാ​ ​ശ്ര​മ​ങ്ങ​ളെ​യും​ ​ഇ​ന്ത്യ​ ​തു​ട​ർ​ന്നും​ ​പി​ന്തു​ണ​യ്ക്കു​മെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​സം​ഘ​ർ​ഷ​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണു​ന്ന​തി​ന് ​സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും​ ​ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും​ ​ഇ​രു​ ​ക​ക്ഷി​ക​ളും​ ​ത​മ്മി​ൽ​ ​ആ​ത്മാ​ർ​ത്ഥ​വും​ ​പ്രാ​യോ​ഗി​ക​വു​മാ​യ​ ​ഇ​ട​പെ​ട​ലി​ന് ​ഒ​പ്പം​ ​നി​ന്നി​ട്ടു​ണ്ടെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്സ്വാ​ൾ​ ​അ​റി​യി​ച്ചു.​ ​ഇ​ത് ​യു​ദ്ധ​ത്തി​ന്റെ​ ​യു​ഗ​മ​ല്ല​ ​എ​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​പ്ര​സ്താ​വ​ന​യും​ ​അ​ദ്ദേ​ഹം​ ​ഓ​ർ​മ്മി​പ്പി​ച്ചു.