ലൈംഗികതയുമായി ബന്ധപ്പെട്ട ഒരുപാട് രംഗങ്ങൾ ഉണ്ട്, നഗ്നതയും ഉണ്ടായിരുന്നു, പക്ഷേ..; പുതിയ ചിത്രത്തെ കുറിച്ച് ആൻഡ്രിയ

Thursday 27 November 2025 7:51 PM IST

താൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം പിശാശ് 2വിലെ അനുഭവങ്ങൾ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെ‌ർമിയ. മിഷ്കിൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ പിശാശിന്റെ രണ്ടാംഭാഗമാണ് പിശാശ് 2. മിഷ്കിൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നഗ്ന രംഗങ്ങളുണ്ടെന്ന വിവരം നേരത്തെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി. ലൈംഗികതയും രതിയുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉണ്ടെങ്കിലും നഗ്ന രംഗങ്ങളില്ലെന്ന് ആൻഡ്രിയ ഒരഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയാണ് മിഷ്കിൻ പിശാശ് 2 എഴുതിയത്. അദ്ദേഹം പുതുമുഖമല്ല,​ പരിചയ സമ്പന്നനാണ്. മറ്റു വഴികളില്ലാത്തതു കൊണ്ടല്ല അദ്ദേഹം ആ രംഗങ്ങൾ എഴുതിയത്. അത് ബോധപൂർവ്വമായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടാൽ എനിക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിശ്വാസമർപ്പിക്കേണ്ടി വരുമെന്നും ആൻഡ്രിയ വ്യക്തമാക്കി.

അദ്ദേഹം തിരക്കഥ എഴുതിയപ്പോൾ ഒരുപാട് നഗ്നരംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ ചിത്രീകരിക്കുന്നതിനിടയിൽ ചില കാരണങ്ങളാൽ അദ്ദേഹം തന്നെ അവ ഉപേക്ഷിച്ചു. ലൈംഗികതയുമായി ബന്ധപ്പെട്ട ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്,​ എന്നാൽ നഗ്നതയില്ലെന്നും നടി പറഞ്ഞു.

ആദ്യഭാഗമായ പിശാശിൽ നാഗയും പ്രയാഗ മാർട്ടിനുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. സിനിമ വൻ ഹിറ്റായിരുന്നു. നിയമപ്രശ്നങ്ങളെത്തുടർന്ന് 'പിശാശ് 2' റിലീസ് നീണ്ടുപോവുകയാണ്.