റോവർ റേഞ്ചർ വിദ്യാർത്ഥികൾ വൃദ്ധസദനം സന്ദർശിച്ചു.

Thursday 27 November 2025 8:17 PM IST

പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂൾ റോവർ റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികൾ ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയം സന്ദർശിച്ച് അന്തേവാസികളുമായി സംവദിച്ചു. യൂണിറ്റിന്റെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായാണ് സന്ദർശനം നടത്തിയത്. കരുണാലയം ഡയറക്ടർ ഫാദർ ബിജു മാത്യു ചേന്നോത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, റോവർ ലീഡർ ജെറിൻ ജോസഫ്,റേഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ്, സീനിയർ റോവർ മേറ്റ് ഋതുൽ ജോസഫ് ഷാജി, റേഞ്ചർ മേറ്റ് ഏർലിൻ റോസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.