വീരസൈനികരെ അനുസ്മരിച്ചു

Thursday 27 November 2025 8:21 PM IST

കാഞ്ഞങ്ങാട് :ഭീകര വിരുദ്ധ സന്ദേശ പ്രചരണാർത്ഥം കാസർകോട് ജില്ലയിലെ സൈനിക അർദ്ധ സൈനിക കൂട്ടായ്മയായ സോൾജിയസ് ഓഫ് കെ.എൽ 14 വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി നടത്തി. മാവുങ്കാലിലുള്ള സൊസൈറ്റിയുടെ ഓഫീസിൽ നിന്നാരംഭിച്ച് റാലി കാഞ്ഞങ്ങാട് , നീലേശ്വരം വഴി ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തുള്ള യുദ്ധസ്മാരകത്തിനു മുമ്പിൽ സമാപിച്ചു. യുദ്ധസ്മാരകത്തിൽ ദീപങ്ങൾ തെളിയിച്ച് പുഷ്പാർച്ചന നടത്തി വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചു. അനുസ്മരണ യോഗം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രമീള ഉദ്ഘാടനം ചെയ്തു.കേരള വ്യവസായ ഏകോപന സമിതി ചെറുവത്തൂർ ശാഖ പ്രസിഡന്റ് രഞ്ജിത്ത്, വനിതാവിംഗ് പ്രസിഡന്റ് സി പ്രീത, എക്സ് സർവീസ്മെൻ ലീഗ് ചെറുവത്തൂർ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മാ പ്രസിഡന്റ് ഇ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ജയൻ പൊന്നൻ സ്വാഗതവും പി.ടി.അനിൽ കുമാർ നന്ദിയും പറഞ്ഞു.