ശിക്ഷാ നടപടി സ്വീകരിക്കണമെന്ന്

Friday 28 November 2025 1:23 AM IST

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് കേരള പരവർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.കെ.ശശിധരൻ,സംസ്ഥാന ജനറൽ സെക്രട്ടറി അഭിമന്യു എസ്. പട്ടം,ട്രഷറർ രവീന്ദ്രൻ എം.മുട്ടത്തറ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.