സർഗോപഹാരത്തിന് ഇന്ന് തുടക്കം

Thursday 27 November 2025 8:29 PM IST

തലശ്ശേരി: തിരുവങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വാദ്ധ്യാപക കൂട്ടായ്മയായ ലജൻഡ് ഓഫ് തിരുവങ്ങാട് അംഗങ്ങളുടെ സർഗ്ഗസൃഷ്ടികളുടെ പ്രദർശനം സർഗ്ഗോപഹാരത്തിന് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്ന് തുടക്കമാകും.പൂർവ്വാദ്ധ്യാപകർ വരച്ച ചിത്രങ്ങളും ഷൂട്ട് ചെയ്ത ഫോട്ടോകളും നിർമ്മിച്ച കരകൗശല വസ്തുക്കളുമാണ് ഡിസംബർ 1 വരെ നടക്കുന്ന പ്രദർശനത്തിൽ ഉള്ളത്.രാവിലെ ഒൻപതരക്ക് പ്രമുഖ സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി നിർവ്വഹിക്കും. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇ.എം.സത്യൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.ടി. രജനി മുഖ്യാതിഥിയാവും. എഴുപത്തഞ്ചോളം അദ്ധ്യാപകരാണ് ലജൻഡ് ഓഫ് തിരുവങ്ങാട് കൂട്ടായ്മയിൽ ഉള്ളത്. സ്‌കൂൾ പൂർവ്വാദ്ധ്യാപകനും ചിത്രകാരനുമായ പരേതനായ മധു മടപ്പള്ളിയുടെ 10 ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. വാർത്താസമ്മേളനത്തിൽ കെ.തിലകൻ, എം. വത്സൻ, പി.ജെ. ഹാരി, പി.കെ.രാജീവൻ എന്നിവർ പങ്കെടുത്തു.