അസം സ്വദേശിയിൽ നിന്ന് ഹെറോയിൻ പിടിച്ചു
Friday 28 November 2025 1:03 AM IST
ആറ്റിങ്ങൽ:ആറ്റിങ്ങലിൽ അസം സ്വദേശിയിൽ നിന്ന് മാരക മയക്കുമരുന്നായ ഹെറോയിൻ പിടികൂടി. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അവനവഞ്ചേരി കൈപ്പറ്റിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഷാജഹാൻ അലി (40) പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ഷിബു ,പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെരീഫ്, എക്സൈസ് ഡ്രൈവർ ആദർശ് എന്നിവർ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.