ബിരുദദാനവും ആദരവും
Friday 28 November 2025 3:05 AM IST
നെടുമങ്ങാട് : സൺ എജ്യുക്കേഷനിൽ ബിരുദദാനവും വിവിധ മേഖലകളിൽ ജോലിയിൽ പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ആദരവും സംഘടിപ്പിച്ചു. ഐ.ടി, നോൺ ഐ.ടി കോഴ്സുകൾ പഠിച്ച 250-ഓളം വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി.നൂറോളം വിദ്യാർത്ഥികളെ ആദരിച്ചു.സൺ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടർ ഷമീർ എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സൺ എജ്യുക്കേഷൻ മെൻഡർ ദീപക് പടിയത്ത് ഉദ്ഘാടനം ചെയ്തു.അക്കാഡമിക് ഹെഡ് സന്ധ്യാവിജയ്,എച്ച്.ആർ മാനേജർ ആസിഫ് ജാൻ, പ്ലെയ്സ്‌മെന്റ് ഓഫീസർ അസ്ജിദ്,സെന്റർ ഹെഡ് ഷബിനം തുടങ്ങിയവർ സംസാരിച്ചു.