സന്ദീപ് പ്രദീപ് ഇനി അഭിജിത് ജോസഫ് ചിത്രത്തിൽ

Friday 28 November 2025 6:30 AM IST

നിർമ്മാണം വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സ്

എക്കോ നേടുന്ന വമ്പൻ വിജയത്തിനുശേഷം സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രം വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സ് നിർമ്മിക്കുന്നു. ജയസൂര്യ നായകനായി ജോൺ ലൂഥർ ഒരുക്കിയ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി ബ്ളോക് ബഡ്ജറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലെ വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സ്. പടക്കളം, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിനു പിന്നാലെ എത്തുന്ന എക്കോ സന്ദീപ് പ്രദീപിനെ നായകനിരയിലേക്ക് ഉയർത്തി കഴിഞ്ഞു. 5 ദിവസം കൊണ്ട് ലോക വ്യാപകമായി 16.50 കോടി രൂപ ഗ്രോസ് കകളക്ഷൻ എക്കോ നേടി. ദിൻജിത്ത് അയ്യത്താൻ -ബാഹുൽ രമേശ് ടീം ഒരുക്കിയ എക്കോ ബ്ലോക് ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ഇതേ ടീമിന്റെ മുൻ ചിത്രമായ കിഷ്കിന്ധാകാണ്ഡം ട ദിവസം കൊണ്ട് നേടിയ കളക്ഷൻ ഇരട്ടിയോളം വരുന്ന മാർജിനിൽ എക്കോ "തൂക്കി"ക്കഴിഞ്ഞു. ബിയാനോ മോമിൻ, വിനീത്, സൗരഭ് സച്ച്ദേവ, നരേൻ , അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്,തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.