ജയിലർ 2വിലും അരസനിലും വിജയ് സേതുപതി
രജനികാന്ത് ചിത്രം ജയിലർ 2 വിലും സിലമ്പരശരൻ ചിത്രം അരസനിലും വിജയ് സേതുപതി . പേട്ട എന്ന സൂപ്പർ ഹിറ്റു ചിത്രത്തിന് ശേഷം വിജയ് സേതുപതി വീണ്ടും രജനികാന്ത് ചിത്രത്തിന്റെ ഭാഗമാകുകയാണ്. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ജയിലർ 2 ൽ പ്രധാന വേഷത്തിൽ ആണ് വിജയ് സേതുപതി എത്തുന്നത്. ഗോവയിൽ വിജയ് സേതുപതിയുടെ രംഗങ്ങൾ ചിത്രീകരിക്കുകയാണ് സംവിധായകൻ നെൽസൺ.
ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായ മോഹൻലാൽ വീണ്ടും എത്തും എന്നാണ് വിവരം. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ , സുനിൽ സുഖദ, സുജിത് ശങ്കർ, രാജേഷ് മാധവൻ, ഷംന കാസിം തുടങ്ങി മലയാളി താരങ്ങളുണ്ട്. അതേസമയം സിലമ്പരശൻ നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന അരസനിൽ നിർണായക വേഷത്തിൽ വിജയ് സേതുപതി എത്തുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു.
കലൈപുലി എസ്. താണു ആണ് നിർമ്മാണം. മണിരത്‌നം സംവിധാനം ചെയ്ത ചെക്കചിവന്ത വാനത്തിൽ വിജയ് സേതുപതിയും സിലമ്പരശനും ഒരുമിച്ചിട്ടുണ്ട്.