ദൃശ്യം 3 നവംബർ 30ന് പാക്കപ്പ് , എല്ലാ റൈറ്റ്സും പനോരമ സ്റ്റുഡിയോസിന്
Friday 28 November 2025 6:35 AM IST
റിലീസിന് മുൻപേ ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ അവകാശങ്ങളും പനോരമയ്ക്ക് ആശിർവാദ് സിനിമാസ് നൽകുകയായിരുന്നു എന്നാണ് വിവരം .
ദൃശ്യം 3 യുടെ മലയാളം പതിപ്പാണോ ആദ്യം എത്തുക അതോ ഹിന്ദി പതിപ്പായിരിക്കുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. മുൻപ് ജീത്തു ജോസഫ് പറഞ്ഞത് മലയാളം പതിപ്പ് ആദ്യം പുറത്തിറങ്ങും എന്നായിരുന്നു. അതേസമയം ദൃശ്യം 3 നവംബർ 30ന് തൊടുപുഴയിൽ പാക്കപ്പ് ആകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.