നിഖിലിന്റെ സ്വയംഭൂ ഫെബ്രുവരി 13ന്

Friday 28 November 2025 6:37 AM IST

തെലുങ്ക് താരം നിഖിൽ നായകനായി ഭരത് കൃഷ്ണമാചാരി രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം "സ്വയംഭൂ" ഫെബ്രുവരി 13 ന് മഹാ ശിവരാത്രിയോട് അനുബന്ധിച്ച് ആഗോള റിലീസായി എത്തും. നിഖിൽ ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് "സ്വയംഭൂ". മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് നായികമാർ. കയ്യിൽ വാളുമായി യുദ്ധത്തിന് നടുവിൽ നിൽക്കുന്ന ധീരനായ യോദ്ധാവായി നിഖിലിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, പി.ആർ. ഒ - ശബരി.