കുഴഞ്ഞുവീണ് മരിച്ചു
Thursday 27 November 2025 9:43 PM IST
പറവൂർ: ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു. ചെമ്മായം കല്ലൂർ റാഫേൽ മകൻ ബിജുവാണ് (46) മരിച്ചത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പാരീഷ് ഹാൾ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി. മക്കൾ ബിൽന, ഹൽന.