അതിദരിദ്രരില്ലാത്ത കേരളം: സെമിനാർ സംഘടിപ്പിച്ചു

Friday 28 November 2025 1:01 AM IST

തൊടുപുഴ :അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറ്റാൻ സർക്കാരിന്റെ നയങ്ങളുടെ സവിശേഷതകളുടെ സമൂഹചർച്ചയ്ക്കായി ജീവനക്കാർ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ച സെമിനാറിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ .ജയചന്ദ്രൻ മോഡറേറ്ററായി. ഗവേഷകൻ ഗോപകുമാർ മുകുന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ , എൻ .ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനിൽകുമാർ എന്നിവർ പ്രതികരണങ്ങൾ നടത്തി. എ .എഫ് .എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് എം ആർ അനിൽകുമാർ സ്വാഗതവും എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് നന്ദിയും പറഞ്ഞു.