പോക്സോ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

Friday 28 November 2025 2:03 AM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയ്ക്ക് 5 വർഷവും 10 മാസവും കഠിന തടവും 66,000രൂപ പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഇരവിപേരൂർ കോഴിമല അഭ്രംകാലായിൽ വീട്ടിൽ പ്രേംകുമാർ എന്നു വിളിക്കുന്ന ഓമനക്കുട്ടനെ (48)യാണ് ജഡ്ജ് മഞ്ജിത് ടി. ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടയ്ക്കാത്തപക്ഷം മൂന്നു മാസവും 10 ദിവസവും അധികമായി കഠിനതടവ് അനുഭവിക്കണം. തിരുവല്ല സബ് ഇൻസ്പെക്ടർ സുരേന്ദ്രൻപിളളയാണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.