ബലാത്സംഗ കേസിൽ ഒളിവിൽപ്പോയ പ്രതി മൂന്നു വർഷത്തിനു ശേഷം പിടിയിൽ
Friday 28 November 2025 2:05 AM IST
അടൂർ: കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചു തറയിൽ വീട്ടിൽ ആർ.മനോജ്(35) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി മുൻപ് ശിക്ഷിച്ചിരുന്നു. ഇവർ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എസ്ഐ.സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.