കാലാവസ്ഥ വ്യതിയാനവും കളനിയന്ത്രണവും സെമിനാറിന് തുടക്കമായി
വിഴിഞ്ഞം: കാലാവസ്ഥാ വ്യതിയാനംമൂലം കളകൾ കനത്ത വിളനഷ്ടത്തിനിടയാക്കുന്ന പശ്ചാത്തലത്തിൽ വെള്ളായണി കാർഷിക കോളേജിൽ കാലാവസ്ഥ - കള ബന്ധം: സുസ്ഥിര കൃഷിക്കുള്ള നിർദ്ദേശം രണ്ടു ദിവസത്തെ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. ഉദ്ഘാടനം ചെയ്ത പ്രമുഖ കള ശാസ്ത്രജ്ഞൻ ഡോ.ബി. എസ്. ചൗഹാൻ (യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്ലാൻഡ്,ഓസ്ട്രേലിയ) ഭാരതത്തിൽ 10 പ്രധാന വിളകളിൽ മാത്രം കളമൂലമുണ്ടാകുന്ന വിളനഷ്ടം 11ബില്യൺ ഡോളറെന്ന് ചൂണ്ടിക്കാട്ടി. കാർഷിക കോളേജ് ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.ജേക്കബ് ജോൺ അദ്ധ്യക്ഷനായ ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല പ്രഭാഷണം നടത്തി. കാർഷിക സർവകലാശാല ഗവേഷണ ഡയറക്ടർ ഡോ.കെ.എൻ.അനിത്,പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവിയും സെമിനാറിന്റെ കൺവീനറുമായ ഡോ.പി.ശാലിനിപിളള, ഓർഗനൈസിംഗ് സെക്രട്ടറിയും അഗ്രോണമി വിഭാഗം അദ്ധ്യാപികയുമായ ഡോ.ഷീജ കെ.രാജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: കാർഷിക കോളേജിൽ നടക്കുന്ന കാലാവസ്ഥാവ്യതിയാനവും കളകളും : അന്തർദേശീയ സെമിനാർ ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്‌ലാൻഡിലെ പ്രൊഫസർ ഡോ.ബി.എസ്.ചൗഹാൻ ഉദ്ഘാടനം ചെയ്യുന്നു