ജി.കെ.എം എജ്യുക്കേഷണൽ ക്യാമ്പസ്
Friday 28 November 2025 1:55 AM IST
നെടുമങ്ങാട് : ജി.കെ.എം എജ്യുക്കേഷണൽ ക്യാമ്പസിൽ ദേശീയതല ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ജി.കെ.എം.ഇ.എസ് മെമ്പർ സെക്രട്ടറി ജി.രാജൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടറും പ്രൊഫസറുമായ ഡോ.ദിലീപ.എസ് ഹരി എഫ്.ഡി.പികളുടെ പ്രാധാന്യവും വിദ്യാഭ്യാസ രംഗത്ത് എ.ഐയുടെ വളർച്ചയും മുന്നോട്ടുവച്ചു. 22 സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വ്യവസായ വിദഗ്ധർ എന്നിവരും വിദേശ പ്രതിനിധികളും പങ്കെടുത്തു.എം.ജി.കോളേജിലെ വിഭാഗം മേധാവി ഡോ.വിനോദ്,ഓൾ സെയിന്റ്സ് കോളേജിലെ ഡോ.സാംഗീത എന്നിവർ ക്ലാസുകൾ നയിച്ചു.