സർവ്വമതദീപ നാമജപ കാൽനടയാത്ര
Friday 28 November 2025 1:57 AM IST
വിഴിഞ്ഞം: മുക്കോല മുടുപാറ ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പുനഃരുദ്ധാരണ ദേവപ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി നടന്ന 'സർവ്വമത ദീപ നാമജപ കാൽനടയാത്ര'യുടെ നഗരപ്രദക്ഷിണത്തിന് രക്ഷാധികാരി ബ്രഹ്മശ്രീ സതീശൻ സ്വമികൾ നേതൃത്വം നൽകി.പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് തെളിച്ച ദീപവുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ച യാത്ര ശ്രീകണ്ഠേശ്വരം ,ആറ്റുകാൽ, പരശുരാമസ്വാമി ക്ഷേത്രം തുടങ്ങി 30 ഓളം ക്ഷേത്രങ്ങൾ സന്ദർശിച്ച് 25 ഓളം കിലോമീറ്റർ കാൽനടയായി ക്ഷേത്ര സന്നിധിയിൽ എത്തി ചേർന്നു.