മാടൻകോവിലിൽ കാണിക്ക മോഷണം; യുവാവ് പിടിയിൽ

Friday 28 November 2025 1:02 AM IST

കരമന: നെടുങ്കാട് കഴുക് മാടൻ കോവിലിൽ കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ശ്രീവരാഹം സ്വദേശി അഭിഷേകാണ്(25) കരമന പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. കാണിക്കവഞ്ചിയുടെ പൂട്ട് കല്ല് കൊണ്ട് പൊട്ടിച്ച ശേഷം 10352 രൂപ മോഷ്ടിക്കുകയായിരുന്നു. സിസി ടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ എസ്‌.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.