ബി.എൽ.ഒയെ പഞ്ചായത്തംഗം മർദ്ദിച്ചു

Friday 28 November 2025 2:30 AM IST

കാസർകോട്: ഇ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​ഉ​ത്ത​ര​വി​ന്മേ​ലു​ള്ള​ ​എ​സ്.ഐ​.​ആ​ർ​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​ഉ​ദു​മ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​ ​ബൂ​ത്ത് ​ന​മ്പ​ർ​ 78​ ​ലെ​ ​ബി.​എ​ൽ.​ഒ​ ​പി.​അ​ജി​ത്തി​നെ​ മർദ്ദിച്ച സം​ഭ​വ​ത്തി​ൽ​ ​ആ​ദൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ സുരേന്ദ്രൻ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ ​വീ​ഡി​യോ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​കേ​സെ​ടു​ത്ത​ത്. എസ്.ഐ.ആർ ഫോറം പൂരിപ്പിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ദേലംപാടി ബൂത്തിൽ ഇന്നലെ രാവിലെ നടന്ന ക്യാമ്പിനിടെ ബി.എൽ.ഒ പി.അജിത്തിനെ സുരേന്ദ്രൻ മർദ്ദിച്ചുവെന്നാണ് ആരോപണം.അജിത് ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്.ഐ.ആർ ഫോം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ഇവർ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നതായും പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ബി.എൽ.ഒ പറഞ്ഞു.