അനുസ്മരണ പ്രഭാഷണം

Saturday 29 November 2025 1:32 AM IST

ചേർത്തല:ഫ്രീസർക്കിൾ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വയലാർ രാമവർമ്മ 50-ാം ചരമ വാർഷിക അനുസ്മരണ പ്രഭാഷണം എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലെറ്റേഴ്സ് പ്രൊഫ.ഡോ.അജു കെ.നാരായണൻ നടത്തും.30ന് വൈകിട്ട് 4ന് ചേർത്തല ലയൺസ് ക്ലബ് ഹാളിൽ വയലാർ രാമവർമ്മ മലയാളികളോട് ചെയ്തത് എന്ന വിഷയത്തിലാണ് പ്രഭാഷണം. കോട്ടയം ക്രൈംബ്രാഞ്ച് എസ്.ഐ ടി.എം.രാജീവ് നയിക്കുന്ന വയലാർ ചലച്ചിത്ര ഗാനങ്ങളുടെ ആലാപനവും നടക്കും.