കെ.എസ്.ടി.എ വനിത സദസ്
Friday 28 November 2025 9:15 PM IST
കാഞ്ഞങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വനിതാ സദസ് സംഘടിപ്പിച്ചു. ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ് കാഞ്ഞങ്ങാട് നഗരസഭാ കോൺഫറൻസ് ഹാളിൽ കെ.പി.വി.പ്രീത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.ലസിത, ജില്ലാ പ്രസിഡന്റ് യു.ശ്യാംഭട്ട്, കെ.വി.രാജേഷ്, വി.കെ. ബാലാമണി, പി.മോഹനൻ, വി.കെ.റീന, പി.പി.കമല, പി.പുഷ്പ, ടി.ശൈലജ, മാലതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും ജില്ലാ വനിതാ സബ്കമ്മിറ്റി കൺവീനർ കെ.ലളിത നന്ദിയും പറഞ്ഞു.