ഭരണഘടന ആമുഖവുമായി വിദ്യാർത്ഥികൾ
Friday 28 November 2025 9:17 PM IST
തൃക്കരിപ്പൂർ:ദേശീയ ഭരണഘടനാദിനത്തോടനുബന്ധിച്ച് കുട്ടികളിലും നാട്ടുകാരിലും ഭരണഘടനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പികളുമായി പിലിക്കോട് ജി.യു.പി.എസിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം വളണ്ടിയർമാർ. കുട്ടികൾക്ക് ഭരണഘടന ആമുഖത്തിന്റെ കോപ്പികൾ വിതരണം ചെയ്തു. അസംബ്ലിയിൽ ടീം ലീഡർ ആഗ്നേയ് ബൈജു ഭരണഘടനാ ആമുഖം വായിച്ചു. പി.ടി.എ പ്രസിഡന്റ് ടി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക വി.യമുന,എ.യു.സജിത , കോർഡിനേറ്റർ പ്രീത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സോഷ്യൽ സർവ്വീസ് സ്കീം വളണ്ടിയർമാർ പ്രദേശത്തെ കടകളിലും വീടുകളിലും തൊഴിൽസ്ഥാപനങ്ങളിലും ഭരണഘടന ആമുഖം നൽകി ബോധവത്കരണം നടത്തി.അദ്ധ്യാപികമാരായ യു.പ്രഭ ,പ്രീത എന്നിവർ നേതൃത്വം നൽകി.