പാഴ്‌വസ്തു പരിപാലന ബോധവത്കരണം

Friday 28 November 2025 9:20 PM IST

പള്ളിക്കര :ജിഎം യുപിഎസ് പള്ളിക്കരയിൽ സ്കൂൾ ഹരിത സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പാഴ്‌വസ്തു പരിപാലനത്തിൽ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷൻ അംഗവും നീലേശ്വരം ബ്ലോക്ക് കോർഡിനേറ്ററുമായ വത്സരാജ് ക്ലാസ് നയിച്ചു..വിദ്യാലയത്തിലെ മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്ക്, ക്ലാസ് മുറിയിലെ ശുചിത്വ ശീലം, മാലിന്യത്തിന്റെ അളവ് കുറക്കാനുള്ള പ്രവർത്തനങ്ങൾ, മാലിന്യ പരിപാലനത്തിൽ പൊതുജനങ്ങളുടെ മനോഭാവം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.ഹരിത സഭ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ഗൈഡ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഹരിതസഭ കോർഡിനേറ്റർ എൻ.വി.ദീപ, സോഷ്യൽ സർവ്വീസ് കോർഡിനേറ്റർ കെ.വി.ജിജി , ഗൈഡ്സ് ക്യാപ്റ്റൻ സി പി.ജിത എന്നിവർ സംസാരിച്ചു.