കരുത്തോടെ ഇന്ത്യൻ സാമ്പത്തിക രംഗം; ജി.ഡി.പി വളർച്ച 8.2%, ഒന്നര വർഷത്തിനിടെയിലെ ഉയർന്ന നിരക്ക്
കൊച്ചി: ജൂലായ് - സെപ്‌തംബർ കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദന വളർച്ച (ജി.ഡി.പി) 8.2 ശതമാനത്തിലെത്തി. ഒന്നര വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്ക്. ആഗോള സാമ്പത്തിക പ്രശ്നങ്ങളും ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവയും മറികടന്നാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസത്തിൽ വളർച്ച 7.8 ശതമാനമായിരുന്നു. മുൻവർഷം ഇതേകാലയളവിൽ ജി.ഡി.പി 5.6 ശതമാനം മാത്രമായിരുന്നു.
വളർച്ച ഏഴ് ശതമാനമാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ അവലോകനം. വ്യാവസായിക ഉത്പാദനത്തിൽ 9.1 ശതമാനം വർദ്ധനയുണ്ട്. നിർമ്മാണ മേഖല 7.2 ശതമാനവും ധനകാര്യ, റിയൽ എസ്‌റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ 10.2 ശതമാനവും വളർന്നു. കാർഷിക ഉത്പാദനം 3.5 ശതമാനവും വൈദ്യുതി, പ്രകൃതി വാതക മേഖലകളിലെ ഉത്പാദനം 4.4 ശതമാനവും ഉയർന്നു.
ജി.ഡി.പി വളർച്ച
ഏപ്രിൽ-ജൂൺ, 2025 : 6.5 ശതമാനം
ജൂലായ്-സെപ്തംബർ 2025: 5.6
ഒക്‌ടോബർ-ഡിസംബർ 2025: 6.4
ജനുവരി- മാർച്ച് 2026: 7.4
ഏപ്രിൽ- ജൂൺ 2026: 7.8
ജൂലായ്-സെപ്തംബർ: 8.2