പുട്ടിൻ ഡിസംബർ 4നും 5നും ഇന്ത്യയിൽ

Saturday 29 November 2025 12:57 AM IST

ന്യൂഡൽഹി: 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തും. അഞ്ചിനാണ് ഉച്ചകോടി. ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യാനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചില സുപ്രധാന പ്രതിരോധ ഇടപാടുകളിൽ ഒപ്പുവയ്‌ക്കുമെന്നും സൂചനയുണ്ട്. യുക്രെയിൻ യുദ്ധവും ചർച്ചയായേക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നിലും പുട്ടിൻ പങ്കെടുക്കും. 2021 ഡിസംബറിലായിരുന്നു പുട്ടിൻ ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയത്.