ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിനിടെ മന്ത്രിക്ക് മുന്നിൽ അർദ്ധ നഗ്ന വേഷത്തിൽ യുവതികളുടെ നൃത്തം

Friday 28 November 2025 11:27 PM IST

ചെ​ന്നൈ​:​ ​ ത​മി​ഴ്നാ​ട്ടി​ൽ​ ​ ഡി.എം.കെയ്ക്ക് കുരുക്കായി പുതിയ വിവാദം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ​ ​ഉ​ദ​യ​നി​ധി​ ​സ്റ്റാ​ലി​ന്റെ ​ ​ജ​ന്മ​ദി​നാ​ഘോ​ഷത്തിനിടെ ​ മന്ത്രിയുടെ മുന്നിൽ അർദ്ധ നഗ്ന വേഷത്തിൽ യുവതികൾ നൃത്തം ചെയ്തതാണ് ഡി.എം.കെയെ വെട്ടിലാക്കിയത്. ശി​വ​ഗം​ഗ​ ​ജി​ല്ല​യി​ൽ​ ​ന​ട​ന്ന​ ​ആ​ഘോ​ഷ​ത്തിൽ മ​ന്ത്രി​ ​എ​സ്.​ ​പെ​രി​യ​ ​ക​റു​പ്പ​ൻ​ ​നൃ​ത്തം​ ​ആ​സ്വ​ദി​ക്കു​ന്ന​ ​വീ​ഡി​യോ​യാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.​ ​ ത​മി​ഴ് ​സം​സ്‌​കാ​ര​ത്തെ​യും​ ​സ്ത്രീ​ക​ളു​ടെ​ ​അ​ന്ത​സി​നെ​യും​ ​ഹ​നി​ക്കു​ന്ന​താ​ണ് ​സം​ഭ​വ​മെ​ന്ന് ​ ബി.ജെ.പി ആ​രോ​പി​ച്ചു.​ ​

യാ​തൊ​രു​ ​യോ​ഗ്യ​ത​യു​മി​ല്ലാ​തെ​ ​പാ​ര​മ്പ​ര്യ​ ​പി​ന്തു​ട​ർ​ച്ച​യു​ടെ​ ​പേ​രി​ൽ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ഒ​രാ​ളു​ടെ​ ​ജ​ന്മ​ദി​നം​ ​ആ​ഘോ​ഷി​ക്കു​ന്നു.​ ​ പ​രി​പാ​ടി​ ​അ​ശ്ലീ​ല​ ​കാ​ഴ്ച​യാ​ക്കി​ ​മാ​റ്റി.​ ​ഇ​ത്ത​രം​ ​അ​ശ്ലീ​ല​ത​യെ​ ​മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​ത് ​അ​പ​മാ​ന​ക​ര​മാ​ണ്.​ ​ ​അ​ർ​ദ്ധ​ന​ഗ്ന​ക​ളാ​യ​ ​സ്ത്രീ​ക​ളെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​നൃ​ത്തം​ ​ചെ​യ്യി​ക്കു​ക​യും​ ​കൈ​യ​ടി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ഡി.​എം.​കെ​ ​നേ​താ​ക്ക​ളെ​ ​സ്ത്രീ​ക​ൾ​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​എ​ങ്ങ​നെ​ ​ആ​ശ്ര​യി​ക്കും.​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ,​ ​അ​ഴി​മ​തി,​ ​ഭ​ര​ണ​പ​ര​മാ​യ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​നേ​രി​ടു​ന്ന​തി​നി​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​മു​ത​ലു​ള്ള​ ​നേ​താ​ക്ക​ൾ​ ​ഇ​ത്ത​രം​ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ​ല​ജ്ജാ​ക​ര​മാ​ണ്"​ ​-​ബി.​ജെ.​പി​ ​ത​മി​ഴ്നാ​ട് ​ഘ​ട​കം​ ​എ​ക്സി​ൽ​ ​കു​റി​ച്ചു.

അ​തേ​സ​മ​യം,​​​ ​സ്ത്രീ​ക​ളോ​ട് ​നൃ​ത്തം​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു​വെ​ന്ന​ ​വാ​ർ​ത്ത​ ​ഡി.​എം.​കെ​ ​വൃ​ത്ത​ങ്ങ​ൾ​ ​നി​ഷേ​ധി​ച്ചു,​ ​ക​ലാ​കാ​ര​ന്മാ​ർ​ ​വേ​ദി​യി​ൽ​ ​നി​ന്നി​റ​ങ്ങി​ ​നൃ​ത്തം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​എ.​ഐ.​എ.​ഡി.​എം.​കെ​ ​പ​രി​പാ​ടി​ക​ളി​ലും​ ​സ​മാ​ന​മാ​യ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ന​ട​ന്നി​ട്ടു​ണ്ടെ​ന്നും​ ​അ​വ​ർ​ ​അ​വ​കാ​ശ​പ്പെ​ട്ടു. ഡി.​എം.​കെ​ ​നേ​താ​ക്ക​ളു​ടെ​ ​മാ​ന​സി​കാ​വ​സ്ഥ​യെ​ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ ​സം​ഭ​വ​മാ​ണി​തെ​ന്ന് ​എ.​ഐ.​എ.​ഡി.​എം.​കെ​ ​വ​ക്താ​വ് ​കോ​വൈ​ ​സ​ത്യ​ൻ​ ​പ​റ​ഞ്ഞു.​