അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം
Saturday 29 November 2025 1:33 AM IST
തൊടുപുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ മൂന്നിന് രാവിലെ 10 മുതൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ തൊടുപുഴ, മുട്ടം റൈഫിൾ ക്ലബ്ബിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ, ആർ.പി.ഡബ്ല്യു.ഡി ആക്ട് സംബന്ധിച്ച ബോധവത്കരണ ക്ലാസ് എന്നിവ നടത്തും. സ്‌പോട്ട് രജിസ്‌ട്രേഷൻ ഇല്ലാത്തതിനാൽ, കലാപരിപാടി അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള ഭിന്നശേഷിക്കാർ ഡിസംബർ ഒന്നിന് രാവിലെ 11 നുള്ളിൽ dsjoidukki@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 228160, 9496456464.