അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി

Saturday 29 November 2025 12:00 AM IST

ഗുരുവായൂർ: അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. അഷ്ടമി വിളക്ക് ദിനമായ ഇന്നലെ രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. ഏകാദശി വരെ ഇനി കനക പ്രഭയിലാകും എഴുന്നള്ളിപ്പ്. അഷ്ടമി വിളക്ക് തെളിഞ്ഞ് നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലം എഴുന്നള്ളിച്ചു. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്കേ എഴുന്നള്ളിക്കാറുള്ളൂ. ഇടയ്ക്കയും നാഗസ്വരവും അകമ്പടിയായി. ഗുരുവായൂരിലെ പുരാതന തറവാട്ടുകാരായ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. നവമി ദിവസമായ ഇന്ന് ഗുരുവായൂരിലെ പുരാതന കുടുംബമായ കൊളാടി കുടുംബം വകയാണ് വിളക്ക്. കൊളാടി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഡോക്ടർ ജയകൃഷ്ണന്റെ പേരിലാണ് നവമി വിളക്ക് ആഘോഷിക്കുന്നത്. നാളെ ദശമി വിളക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകയാണ്. ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വം നേരിട്ടാണ് വിളക്കാഘോഷം നടത്തുന്നത്. ദശമി ദിവസമായ നാളെ രാവിലെ ക്ഷേത്ര നട തുറന്നാൽ പിന്നെ ഏകാദശിയും പിന്നിട്ട് ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ 9 ന് മാത്രമേ ക്ഷേത്രം നടയടക്കൂ.

ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​ ​:​ ​ഒ​രു​ക്കം​ ​പൂ​ർ​ണം

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​ ​തി​ങ്ക​ളാ​ഴ്ച​ ​ദേ​വ​സ്വം​ ​വ​ക​ ​ഉ​ദ​യാ​സ്ത​മ​യ​ ​പൂ​ജ​യോ​ടെ​ ​സ​മു​ചി​ത​മാ​യി​ ​ആ​ഘോ​ഷി​ക്കാ​നു​ള്ള​ ​ഒ​രു​ക്കം​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​വി.​കെ.​വി​ജ​യ​ൻ,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഒ.​ബി.​അ​രു​ൺ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.​ ​അ​ന്ന് ​രാ​വി​ലെ​ ​ഏ​ഴ് ​മു​ത​ൽ​ ​ക്ഷേ​ത്രം​ ​ആ​ദ്ധ്യാ​ത്മി​ക​ ​ഹാ​ളി​ൽ​ ​സ​മ്പൂ​ർ​ണ്ണ​ ​ശ്രീ​മ​ദ് ​ഗീ​താ​പാ​രാ​യ​ണം​ ​ന​ട​ക്കും.​ ​ദേ​വ​സ്വം​ ​വ​ക​യാ​ണ് ​ചു​റ്റു​വി​ള​ക്ക്.​ ​ഏ​കാ​ദ​ശി​ ​ദി​വ​സം​ ​ഉ​ദ​യാ​സ്ത​മ​യ​ ​പൂ​ജ​ ​മാ​റ്റി​വെ​യ്ക്കു​ന്ന​ത് ​ദേ​വ​ന് ​ഹി​ത​മാ​ണെ​ന്ന് ​ത​ന്ത്രി​ ​രേ​ഖാ​മൂ​ലം​ ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​സു​പ്രീം​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ​ ​പൂ​ജ​ ​ന​ട​ത്താ​ൻ​ ​ഭ​ര​ണ​സ​മി​തി​ ​തീ​രു​മാ​നി​ച്ചു.​ ​ഏ​കാ​ദ​ശി,​ ​ദ്വാ​ദ​ശി,​ ​ത്ര​യോ​ദ​ശി​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​ച​ട​ങ്ങു​ക​ൾ​ക്ക് 17.05​ ​ല​ക്ഷ​ത്തി​ന്റെ​ ​എ​സ്റ്റി​മേ​റ്റും​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​പ്ര​സാ​ദ​ ​ഊ​ട്ടി​ന് 59.10​ ​ല​ക്ഷ​ത്തി​ന്റെ​ ​എ​സ്റ്റി​മേ​റ്റി​നും​ ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.