സാമൂഹിക ബോധവത്കരണം
Saturday 29 November 2025 1:52 AM IST
തിരുവനന്തപുരം: നാഷണൽ കോളേജ്,ക്ലൈമറ്റ് ആക്ഷൻ ക്ലബ് വിദ്യാർത്ഥികൾ സി 5 ഫൗണ്ടേഷന്റെ സഹകരണത്തോടെ മണക്കാട് ഗവ.ഗേൾസ് ഹൈസ്കൂളിൽ 'സസ്‌റ്റൈനബിൾ ലിവിംഗ്' വിഷയത്തിൽ സാമൂഹിക ബോധവത്കരണ പരിപാടി നടത്തി.പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.വാസുകി ഉദ്ഘാടനം ചെയ്തു.കുട്ടികൾ 'സുസ്ഥിരമായ ജീവിതം ശൈലി പിന്തുടരാം ഭൂമിയെ സംരക്ഷിക്കാം' എന്ന പ്രതിജ്ഞയെടുത്തു.നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ പങ്കെടുത്തു.മണക്കാട് ഗവ.ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർക്ക് ഫൗണ്ടേഷനും നാഷണൽ കോളേജും ചേർന്ന് പ്രശംസ പത്രം കൈമാറി.