പുസ്തക പ്രകാശനം
Saturday 29 November 2025 1:53 AM IST
തിരുവനന്തപുരം:പരിധി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഡോ.കെ.ലൈലാസിന്റെ മൂന്നാമത്തെ പുസ്തകമായ ഈ സമയവും കടന്നുപോകും പ്രകാശനം ചെയ്തു. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാനും നടനുമായ മധുപാൽ പുസ്തകം എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ.ശ്രീദേവിക്ക് നൽകിയായിരുന്നു പ്രകാശനം.185 കവിതകൾ അടങ്ങിയതാണ് പുസ്തകം.ഓരോ കവിതയും വായിക്കുന്നതിനോടൊപ്പം ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ വിഷ്വലൈസ് ചെയ്തിരിക്കുന്ന കവിത കേൾക്കാനാകും. റാണി എലിസബത്ത് പോൾ,മീനു മേരി ആന്റണി,എസ്.എസ്.സജിത,എസ്.ശ്രീദേവി എന്നിവർ പങ്കെടുത്തു.